Latest NewsKeralaNews

ക്ഷേത്രത്തിനു നേരെ അക്രമം ; പ്രതിഷ്ഠകള്‍ തല്ലിത്തകര്‍ത്തു

എറണാകുളം : ക്ഷേത്രത്തിനു നേരെ അക്രമം ,പ്രതിഷ്ഠകള്‍ തല്ലിത്തകര്‍ത്തു. എറണാകുളത്താണ് സംഭവം. കാക്കനാട് ക്ഷേത്രത്തിനുനേരെയായിരുന്നു സാമൂഹ്യദ്രോഹികള്‍ അക്രമം അഴിച്ചുവിട്ടത്. കാക്കനാട് അത്താണി നെടുംകുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉപദേവന്മാരുടെ പ്രതിഷ്ഠകളാണ് തല്ലിതകര്‍ത്ത് വലിച്ചെറിഞ്ഞത്.കണ്ഠാകര്‍ണന്‍, രക്ഷസ്, നാഗരാജാവ്, പഞ്ചമൂര്‍ത്തി പ്രതിഷ്ഠകളെല്ലാം തകര്‍ത്ത് വലിച്ചെറിഞ്ഞ നിലയിലാണ്.

കാക്കനാട് അത്താണി നെടുംകുളങ്ങര ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പന്ത്രണ്ട് പ്രതിഷ്ഠകളാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രി വരെ ക്ഷേത്രത്തില്‍ പ്രതിഷ്ഠകള്‍ ഉണ്ടായിരുന്നതായി വിശ്വാസികള്‍ പറഞ്ഞു. എല്ലാ വെള്ളിയാഴ്ചകളിലും മാത്രമാണ് പൂജകള്‍ നടക്കാറുള്ളത്.

സംഭവത്തിനു പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്ന് സംശയിക്കുന്നു.മത സൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ലക്ഷ്യമെന്നും സംശയമുണ്ട് . പ്രദേശത്തെ സി സി ടി വി കള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button