Latest NewsKeralaNews

സാമ്പത്തിക പ്രതിസന്ധിയില്‍ തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി സി.പി.ഐ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ സി.പി.ഐ. ട്രഷറിയില്‍ കടുത്ത നിയന്ത്രണമാണ്. എപ്പോള്‍ പ്രതിസന്ധി അയയുമെന്ന് വിശദീകരിക്കാന്‍ ധനമന്ത്രിക്കാവുന്നില്ല. നല്ല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഐസക് ധനകാര്യ വകുപ്പ് നടത്തിയിരുന്നത്. എന്നാല്‍ സാമ്പത്തിക വിദഗ്ധരുടെ അഭാവം ധനമന്ത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നുമാണ് സി.പി.ഐയിൽ വിമർശനം ഉയർന്നത്. ഇപ്പോഴത്തെ ധന സ്ഥിതി ആശങ്കാജനകമാണെന്നും ധനകാര്യ സമിതിയില്‍ തോമസ് ഐസക് പരാജയമാണെന്നും സി.പി.ഐ നിര്‍വാഹക സമിതിയില്‍ വിമർശനമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button