അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. ശൈഖ്സുല്‍ത്താന്റെ നിര്യാണത്തില്‍ ശൈഖ് ഖലീഫ അഗാധമായ ദു:ഖം രേഖപ്പെടുത്തി. നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ചു കൊണ്ട് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക സ്ഥലങ്ങളില്‍ ദേശീയ പതാക താഴ്ത്തികെട്ടും. ശൈഖ്സുല്‍ത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
Read also: യു.എ.ഇയില്‍ പുതിയ വിമാനക്കമ്പനി: ആദ്യ വിമാനം അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പറന്നുയരും
خالص التعازي لشعب الإمارات ولآل نهيان الكرام في وفاة الشيخ سلطان بن زايد..أبناء زايد لهم بصمات خالدة في دولة الامارات..أبناء زايد لهم محبة مختلفة في قلب كل اماراتي..أبناء زايد شركاء تأسيس لن ينساهم الزمن..رحم الله الشيخ سلطان وأسكنه فسيح جنانه وألهمنا وشعب الامارات الصبر والسلوان pic.twitter.com/AXbEZDSrzF
— HH Sheikh Mohammed (@HHShkMohd) November 18, 2019
Post Your Comments