Latest NewsKeralaNews

ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ ഹെല്‍മറ്റ് വിഷയം : സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സര്‍ക്കുലര്‍ ഇന്ന് ഇറങ്ങും

കൊച്ചി: ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരുടെ ഹെല്‍മറ്റ് വിഷയം. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സര്‍ക്കുലര്‍ ഇന്ന് ഇറങ്ങും. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള കേന്ദ്ര നിയമം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Read Also :  ഇരുചക്രവാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം : ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി : കേന്ദ്രം കൊണ്ടുവന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍

സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണ്. ഇത് തിരുത്തി ചൊവ്വാഴ്ചയ്ക്ക് മുമ്പ് ഉത്തരവിറക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു. സര്‍ക്കാര്‍ നയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്ന കാര്യം സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും.

പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ചൊവ്വാഴ്ചക്കകം പുറപ്പെടുവിക്കണമെന്നും ഇല്ലെങ്കില്‍ കോടതിയിടപെടുമെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button