Jobs & VacanciesLatest NewsNewsUKCareer

യു കെയിൽ നഴ്‌സുമാർക്ക് തൊഴിലവസരം, മികച്ച ശമ്പളം; സൗജന്യ സെമിനാർ നാളെ

യു കെയിൽ നഴ്‌സുമാർക്ക് തൊഴിലവസരം. നോർക്കയുടെ എക്‌സ്പ്രസ് റിക്രൂട്ട്‌മെന്റ് സേവനം മുഖേനെയാണ് മികച്ച ശമ്പളത്തിൽ തൊഴിലവസരം. റിക്രൂട്ട്മെന്റ് സംസ്ഥാനതല കാമ്പയിൻ ഉദ്ഘാടനം നാളെ മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിക്കും. നഴ്‌സുമാർക്ക് ആയി സൗജന്യ സെമിനാറും നടക്കും. ഓൺലൈൻ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവർ എൻ.എച്ച്എസ്. ഫൗണ്ടേഷൻ നടത്തുന്ന സി.ബി.റ്റി (Competency Based Test) യോഗ്യത നേടണം. പ്രസ്തുത യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളും, സഹായങ്ങളും നോർക്ക ലഭ്യമാക്കും. തുടർന്ന് യു. കെ യിലെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗൺസിൽ രജിസ്‌ട്രേഷൻ ഉദ്ദ്യോഗാർത്ഥികൾ നിർവ്വഹിക്കണം. 2019 ജൂൺ 26, ജൂലൈ 10,17,24 തീയതികളിൽ അഭിമുഖം നടക്കും.

യു.കെ-എൻ.എച്ച്.എസ്. ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളിൽ യോഗ്യരായ നഴ്‌സുമാർക്ക് നിയമനം ലഭിക്കും. ഒരു വർഷം പ്രവർത്തി പരിചയമുള്ള ബി.എസ്.സി./ജി.എൻ.എം നഴ്‌സ്മാരെയാണ് പരിഗണിക്കുന്നത്.നിലവിൽ ഐ.ഇ.എൽ.റ്റി.എസ് (അക്കാദമിക്കിൽ) റൈറ്റിങ്ങിൽ 6.5 ഉം മറ്റ് വിഭാഗങ്ങളിൽ 7 സ്‌കോറിങ്ങും അല്ലെങ്കിൽ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവർക്കാണ് നിയമനം. ഐ.ഇ.എൽ.റ്റി. എസിൽ 6 സ്‌കോറിങ്ങുള്ളവർക്ക് മതിയായ യോഗ്യത നേടുന്നതിനായി നിശ്ചിത ഫീസീടാക്കി പരിശീലനം നൽകും. മതിയായ സ്‌കോറിങ്ങ് ലഭിക്കുന്നവർക്ക് കോഴ്‌സ് ഫീസ് പൂർണ്ണമായും തിരികെ നൽകും.

ആദ്യഘട്ടത്തിൽ 3 വർഷത്തേക്കാണ് നിയമനം. തുടർന്നും ജോലി ചെയ്യുവാൻ താത്പര്യമുള്ളവർക്ക് പ്രസ്തുത രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് കരാർ പുതുക്കി ജോലിയിൽ തുടരുവാൻ കഴിയും. ശമ്പളം പ്രതിവർഷം ബാൻഡ് 4 ഗ്രേഡിൽ 17,93,350 രൂപ വരെയും ബാൻഡ് 5 ഗ്രേഡിൽ 20,49,047 രൂപവരേയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയ്യറാക്കിയ സി.വി,പൂരിപ്പിച്ച് എൻ.എച്ച്.എസ് അപേക്ഷ, ആമുഖ കത്ത് മറ്റു അനുബന്ധരേഖകൾ എന്നിവ സഹിതം rcrtment.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലൈ 20 ന് മുമ്പായി സമർപ്പിക്കണമെന്ന് നോർക്ക റൂട്ടസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0471-2770544 ലും, ടോൾ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button