ദില്ലി: ദില്ലിയിൽ ജെഎൻയു സമരത്തിനിടെ അക്രമവും സംഘർഷവും. സമരക്കാർ മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. പിരിഞ്ഞു പോകാൻ കൂട്ടാക്കാതിരുന്നതോടെ മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളെ പൊലീസ് തല്ലിയോടിച്ചു.അന്ധവിദ്യാർത്ഥികൾ അടക്കം നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ജെഎൻയു വിദ്യാർത്ഥിയൂണിയനെ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊലീസിന്റെ അപ്രതീക്ഷത നീക്കമെന്നാണ് ഇവർ ആരോപിക്കുന്നത്.
വഴിവിളക്കുകൾ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പൊലീസും സിആർപിഎഫും വിദ്യാർത്ഥികളെ തല്ലിയോടിച്ചു .രാവിലെ കാന്പസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇതിനെ മറികടന്ന് വിദ്യാർത്ഥികൾ ജാഥ തുടങ്ങിയത്. നേരത്തേ പാര്‍ലമെന്റ് പരിസരത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചിരുന്നു. മെട്രോ സ്റ്റേഷനും അടച്ചു. പൊലീസ് നിര്‍ദേശം മറികടന്നാണ് വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്.
വിവിധ വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു പാര്‍ലമെന്റിലേക്ക് മാര്‍ച്ച്. ജെഎന്‍യുവില്‍ പൊലീസ് പ്രഖ്യാപിച്ച നിരോധാജ്ഞ ലംഘിച്ച വിദ്യാര്‍ത്ഥികള്‍, പ്രധാന ഗേറ്റിലെ ബാരിക്കേഡുകള്‍ തകര്‍ത്ത് പുറത്ത് ഇറങ്ങി. പ്രധാന പാതയ്ക്ക് സമീപം സ്ഥാപിച്ച ബാരിക്കേഡുകളും വിദ്യാര്‍ത്ഥികള്‍ തകര്‍ത്തു.പാര്‍ലമെന്റിന്റെ പരിസരത്തും യൂണിവേഴ്സിറ്റിക്കു പുറത്തും പോലീസ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.പിന്നിട് പല സംഘങ്ങളായി തിരിഞ്ഞാണ് വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്. പല സംഘങ്ങളായി എത്തിയ വിദ്യാർത്ഥികളെ തുക്ലക്ക് റോഡിലെ സഫദർജംഗ് ടോംബിന് മുന്നിൽ പൊലീസ് തടയുകയായിരുന്നു.
Post Your Comments