ദുബായ്: കുറഞ്ഞ വേതനം പറ്റുന്ന രോഗികള്‍ക്കും ഇൻഷുറൻസ് പരിരക്ഷ നൽകാനൊരുങ്ങി യുഎഇ ആരോഗ്യ മന്ത്രാലയം. റോഷ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി, മന്‍സില്‍ ഹെല്‍ത്ത് കെയര്‍ സര്‍വിസസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച് ഇരു കമ്പനികളുടെയും പ്രതിനിധികള്‍ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയവുമായുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചു. നിര്‍ധന രോഗികള്‍ക്ക് സ്നേഹവും കരുതലും പകരുന്നതിന് കഴിഞ്ഞ വര്‍ഷം മന്ത്രാലയം നടപ്പാക്കിയ ‘രോഗിക്ക് പിന്തുണ’ പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. പദ്ധതി പ്രകാരം മികച്ച ചികിത്സാസൗകര്യങ്ങളും ഗുണമേന്മയേറിയ ഔഷധങ്ങളും രോഗികള്‍ക്ക് ഉറപ്പുവരുത്തുന്നതില്‍ മന്ത്രാലയം അതീവ ശ്രദ്ധ പതിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ ഡ്രഗ് വകുപ്പ് ഡയറക്ടര്‍ ഡോ. റുഖയ്യ ബസ്തഖി അറിയിച്ചു.
Post Your Comments