ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍(433/09) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2014 ജൂലൈ 15 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ 2019 മാര്‍ച്ച് 27, സപ്തംബര്‍ 26 തീയതികളില്‍ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപന പ്രകാരം ഉള്‍പ്പെട്ട രണ്ട് ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ നവംബര്‍ 21 ന് പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഇന്റര്‍വ്യൂ മെമ്മോ, അസ്സല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.
Post Your Comments