കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ആക്രമണം തുടരുന്നു . ബരാബനി മേഖലയില്‍ നടന്ന ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബി ജെ പി ഓഫീസ് തല്ലിത്തകര്‍ത്തു. നിരവധി ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബി ജെ പി ഓഫീസുകള്‍ തല്ലിത്തകര്‍ത്തിട്ടും അക്രമകാരികള്‍ക്കെതിരെ പൊലീസ് യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ബരാബനി ബി ജെ പി പ്രസിഡന്റ് മോണി റോയ് ആരോപിച്ചു.
മാരക ആയുധങ്ങളുമായാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം വളരെ ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി ബാബൂല്‍ സുപ്രിയോയുടെ നിയോജക മണ്ഡലത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി അക്രമം അഴിച്ചു വിടുകയാണ്.
Post Your Comments