വയനാട്: കല്‍പ്പറ്റയില്‍ ബൈക്കും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ഊട്ടി അന്തര്‍ സംസ്ഥാന പാതയില്‍ കൊപ്പം 46 ല്‍ വെച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ കൊയിലാണ്ടി സ്വദേശി നിസാം, പേരാമ്പ്ര സ്വദേശി അസ്ലം എന്നിവരാണ് മരിച്ചത്. മേപ്പാടിയിലേക്ക് പോവുകയായിരുന്ന ബൈക്കും കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിയുടെ അടിയില്‍ അകപ്പെട്ട ഇരുവരെയും 30 മീറ്ററോളം ദൂരേക്ക് ലോറി വലിച്ചിഴച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ വൈകീട്ട് നാലരയോടെ നിസാമും രാത്രി ഏഴരയോടെ അസ്ലമും മരണപ്പെടുകയായിരുന്നു. ലോറിയുടെ ഡ്രൈവര്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ ഹാജരായിട്ടുണ്ട്.
Post Your Comments