KeralaLatest NewsNews

വാളയാറില്‍ കഞ്ചാവ് വേട്ട; യുവാവിനെ എക്‌സൈസ് സംഘം പിടി കൂടി

പാലക്കാട്: വാളയാറില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 11 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടി കൂടി. മലപ്പുറം മഞ്ചേരി സ്വദേശി ജലീലാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നും വാളയാര്‍ ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്തിയ കഞ്ചാവാണ് സംഘം പിടിച്ചെടുത്തത്. വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

ALSO READ: കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം അഞ്ചംഗ സംഘം അറസ്റ്റില്‍

മഞ്ചേരി സ്വദേശിയായ ശെല്‍വന്‍ എന്നയാള്‍ക്ക് വേണ്ടിയാണ് കഞ്ചാവെത്തിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി. തമിഴ്നാട്ടിലെ ധാരാപുരത്തുനിന്നാണ് കഞ്ചാവെത്തിച്ചതെന്ന് പിടിയിലായ ജലീല്‍ എക്സൈസ് സംഘത്തോട് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button