കൊല്‍ക്കത്ത•തൃണമൂൽ കോൺഗ്രസ് ലോക്സഭാ അംഗവും ബംഗാളി നടിയുമായ നുസ്രത്ത് ജഹാനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ ബസിർഹാറ്റിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജഹാനെ ഞായറാഴ്ച രാത്രി 9.30 ഓടെയാണ് അപ്പോളോ ഗ്ലെനെഗൽസ് ആശുപത്രിലെ തീവ പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നുസ്രത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവർക്ക് നേരത്തെ ആസ്ത്മയുടെ പ്രശ്നമുണ്ടെന്നും ജഹാന്റെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
ജൂൺ 25 ന് പാർലമെന്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ജഹാൻ, അനിസ്ലാമിക വസ്ത്രധാരണത്തോടെ ഹാജരായതിന് വിമർശനമുന്നയിച്ച് ഒരു കൂട്ടം മുസ്ലിം പുരോഹിതന്മാർ അവര്‍ക്കെതിരെ ‘ഫത്‌വ’ പുറപ്പെടുവിച്ചിരുന്നു.
ജൂൺ 19 ന് ബിസിനസുകാരൻ നിഖിൽ ജെയിനെ ജഹാൻ വിവാഹം കഴിച്ചിരുന്നു. സിന്ദൂരവും വളകളും ധരിക്കാത്തതിനും പാർലമെന്റിൽ ‘ബുർഖ’ ധരിക്കാതിരുന്നതിന്നതിനും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ നുസ്രത്ത് ജഹാൻ പറഞ്ഞത് താൻ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ്.
Post Your Comments