Latest NewsIndiaNews

ഹിന്ദുക്കള്‍ ജന്മദിനത്തില്‍ കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുത്- കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി•‘സനാതന ധര്‍മം’ സംരക്ഷിക്കാന്‍ മക്കളുടെ ജന്മദിനത്തിൽ ഹിന്ദുക്കൾ കേക്ക് മുറിക്കുന്നതും മെഴുകുതിരികൾ കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരാജ് സിംഗ് ന്യൂഡൽഹിയിൽ പറഞ്ഞു.’സനാതൻ മൂല്യങ്ങൾ’സംരക്ഷിക്കാൻ കുട്ടികളെ രാമായണം, ഗീത, ഹനുമാൻ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സനാതണ ധർമ്മത്തെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനായി, രാമായണത്തിലെ പദ്യങ്ങളും, ഗീതയിലെ ശ്ലോകങ്ങങ്ങളും ഹനുമാൻ ചാലിസയും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുമെന്ന് കാളിദേവിയുടെ പേരിൽ പ്രതിജ്ഞയെടുക്കണം. സനാതന ധർമ്മത്തെ സംരക്ഷിക്കാം നാമെല്ലാവരും മുന്നോട്ട് വരണം. ജന്മദിനം ആഘോഷിക്കുന്നവർ മെഴുകുതിരികൾ കത്തിക്കില്ലെന്നും കേക്ക് മുറിക്കില്ലെന്നും ക്ഷേത്രങ്ങളിൽ പോയി ശിവനോടും കാളിയോടും പ്രാർത്ഥിക്കുമെന്നും പ്രതിജ്ഞയെടുക്കണം.- ഗിരിരാജ് സിംഗ് പറഞ്ഞു.

ആളുകൾക്കിടയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുയും നല്ല ഭക്ഷണം തയ്യാറാക്കുകയും വേണം. മെഴുകുതിരികൾക്ക് പകരം മൺ വിളക്കുകൾ കത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഷനറി സ്കൂളുകളിൽ പോകുന്ന കുട്ടികൾ സനാതന ധര്‍മ്മത്തില്‍ നിന്ന് വ്യത്യസ്തമായ ക്രിസ്ത്യന്‍ ജീവിത രീതി പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് മതങ്ങളിൽ ആളുകൾ ഞായറാഴ്ച പള്ളിയിൽ പോകുന്നു, വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്നു. അവരുടെ കുട്ടികൾ അതത് മതങ്ങളുടെ ഉപദേശങ്ങള്‍ പഠിക്കുന്നു. നമ്മുടെ മതത്തിൽ, യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള മിഷനറി സ്കൂളുകളിൽ കുട്ടികൾ പ്രവേശനം എടുക്കുമ്പോൾ, വീട്ടിലേക്ക് തിരികെ വരുന്ന കുട്ടികള്‍ അവര്‍ക്ക് പോണി ഇല്ലെന്നോ തിലകക്കുറി വേണമെന്നോ അമ്മയോട് പറയുന്നില്ല. ഒരു പ്രത്യേക രീതിയിൽ അവര്‍ ഭക്തി അനുകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button