രോഗം ബാധിച്ച് മരിച്ച മകളുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടില്‍ സൂക്ഷിച്ച് മാതാപിതാക്കള്‍. അന്ധവിശ്വാസം മൂലമാണ് ഈ രക്ഷിതാക്കള്‍ നാല് വയസ്സുകാരിയുടെ മൃതശരീരം വീട്ടില്‍ സൂക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വീട്ടില്‍ വെച്ച രക്ഷിതാക്കള്‍ മറ്റൊരു വിശ്വാസത്തില്‍ പെട്ട പുരോഹിതന്‍മാരെ കൊണ്ട് പ്രാര്‍ത്ഥനകളും നടത്തിവരികയായിരുന്നു. ഇങ്ങനെ ചെയ്താല്‍ കുട്ടി ജീവനോടെ തിരിച്ചുവരുമെന്നാണ് രക്ഷിതാക്കളെ ഈ പുരോഹിതന്‍മാര്‍ പറഞ്ഞുവിശ്വസിപ്പിച്ചത്.
സ്ഥലത്തെത്തിയ പോലീസ് സംഘം കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച് മൃതശരീരത്തെ തിരികെ ജീവിപ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. ഇതോടെ മൃതശരീരത്തിന് അന്ത്യകര്‍മ്മങ്ങള്‍ നടത്താനും ഇവര്‍ തയ്യാറായി. ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലാണ് സംഭവം.വ്യാഴാഴ്ച രാത്രി ശര്‍ദ്ദിലും, വയറുവേദനയുമായി കുട്ടിയുടെ നില മോശമായിരുന്നു. മകളെ അടുത്തുള്ള സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചപ്പോള്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി ഡോക്ടര്‍മാര്‍ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.
എന്നാല്‍ ഇവിടേക്ക് പോകാതെ രക്ഷിതാക്കള്‍ കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സ നല്‍കുന്നതിനിടെ കുട്ടി മരിച്ചു. കുട്ടിയുടെ മൃതദേഹവുമായി പിതാവ് വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ മറ്റൊരു വിശ്വാസത്തില്‍ പെട്ട രണ്ട് പുരോഹിതന്‍മാര്‍ വീട്ടിലെത്തി. തങ്ങള്‍ പ്രാര്‍ത്ഥിച്ച് കുട്ടിയുടെ ശരീരത്തിന് ജീവന്‍ വെപ്പിക്കാമെന്നാണ് ഇവര്‍ അറിയിച്ചത്.പുരോഹിതന്‍മാരുടെ നിര്‍ദ്ദേശം സ്വീകരിച്ച് വീട്ടില്‍ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചതോടെയാണ് ഒരു പ്രദേശവാസി വിവരം പോലീസില്‍ അറിയിച്ചത്.
Post Your Comments