Latest NewsInternational

പാകിസ്ഥാന്റെ ഏറ്റവും പുതിയ ആണവ നിർമ്മാണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, നടക്കുന്നത് ഭീകരര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളില്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ഏറ്റവും പുതിയ ആണവ നിർമ്മാണങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് പാകിസ്ഥാന്‍ ആണവായുധം നിര്‍മ്മിക്കുന്നത്. എന്നാൽ ഈ വാർത്ത പാകിസ്ഥാൻ നിഷേധിച്ചെങ്കിലും പുറത്തു വന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ ആണ് ഇവർക്ക് വിനയായത്. പാകിസ്ഥാനിലെ പഞ്ചാബിലുള്ള ആണവായുധ പ്ലാന്റായ ദേരഗാസി ഖാനില്‍ കഴിഞ്ഞ ഒന്‍പത് മാസമായി കാര്യമായ നിര്‍മ്മാണം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഡൽഹിയിൽ മനുഷ്യരുപയോഗിക്കുന്ന വെള്ളത്തിലും വിഷമുണ്ട്; പഠന റിപ്പോർട്ട് പുറത്തു വിട്ട് കേന്ദ്ര മന്ത്രാലയം; പട്ടികയിൽ തിരുവനന്തപുരവും

പാകിസ്ഥാന്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്ന ആണവ പ്ലാന്റാണ്. യുറേനിയം അയിരുകള്‍ വേര്‍തിരിച്ചെടുക്കുന്ന ബഗല്‍ ചൂര്‍ ഖനി ഈ പ്ലാന്റിനടുത്തായാണ് ഉള്ളത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബഗല്‍ചൂര്‍ ഖനികളിലെ ഖനനം കുറഞ്ഞതും ബാരൂഗ് മലനിരകളിലെ യുറേനിയം ഖനിയുടെ പ്രവര്‍ത്തനം വര്‍ധിച്ചതും ആശങ്കയുണ്ടാക്കുന്നതാണ്. ആണവായുധം ഭീകരരുടെ കൈവശമെത്തിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് ആഗോള തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button