അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ 500 ലേറെ കാടക്കോഴികള്‍ ചത്തു. തഴമേൽ ആടായിക്കുളത്ത് മാത്യു തരകന്റെ കാടക്കോഴികളാണു ചത്തത്. കൂട്ടില്‍ വളര്‍ത്തിയ 560 കാടക്കോഴികളാണ് ചത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെങ്കിലും രാവിലെയാണ് അറിയുന്നത്.
ഇരുമ്പ് വല കൊണ്ട് സംരക്ഷണ വലയം തീര്‍ത്ത കൂട്ടിലാണ് കോഴികളെ ഇട്ടിരുന്നത്. ഈ വല തകര്‍ത്താണ് കോഴികളെ കൊന്നത്. തെരുവുനായ്ക്കളാണു ആക്രമണത്തിന് പിന്നിലെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ വനപാലകര്‍ എത്തി നടത്തിയ പരിശോധനയില്‍ മറ്റേതോ ജീവികളാണ് ആക്രമിച്ചതെന്നു വ്യക്തമായി. അജ്ഞാത ജീവിയെകുടുക്കാന്‍ വനപാലകര്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments