ഡല്‍ഹി: രാജ്യത്തിന്റെ 47-ാമത് ചീഫ് ജസ്റ്റീസായി എസ്.എ. ബോബ്ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം സുപ്രീം കോടതിയിലെത്തി രാവിലെ തന്നെ ചുമതലയേറ്റെടുക്കും.
2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റീസ് എസ്.എ ബോബ്ഡെയുടെ ഔദ്യോഗിക കാലാവധി. 2012 ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു ബോബ്ഡെ. 2013 മുതല്‍ സുപ്രീംകോടതി ജസ്റ്റീസായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിച്ച ഒഴിവിലേക്കാണ് സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്ഡെയെ നിയമിച്ചത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയാണ് ജസ്റ്റീസ് ബോബ്ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തത്.
Post Your Comments