സുന്ദര നഗരങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ, ഉല്ലാസ പാർക്കുകൾ(Amusement parks), ജപ്പാൻ എന്ന രാജ്യത്ത് സഞ്ചാരികൾക്ക് അനുഭവിക്കാൻ വിഭവങ്ങൾ അധികം. ഇവുടത്തെ ബുദ്ധവിഹാരങ്ങളിലും ഷിന്ടോ ക്ഷേത്രങ്ങളിലും ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നും എത്തിച്ചേരുന്ന അനവധി ഭക്തരെയും സഞ്ചാരികളെയും നിങ്ങൾക്ക് കാണാൻ കഴിയും. സമ്പത്ത് സമൃദ്ധിക്കും ഭാഗ്യത്തിനും അനുഗ്രഹത്തിനുമായി വർഷത്തിൽ ഏതു മാസത്തിലും ഇവിടെ സന്ദർശകർ എത്തിച്ചേരാറുണ്ട്.
എന്നാൽ, ഇവയ്ക്കൊക്കെ അപ്പുറത്ത്, ഏറ്റവും കൗതുകരമായ ഒന്നുകൂടിയുണ്ട് ഈ രാജ്യത്ത്. പൂച്ചകളെ ഇഷ്ടമാണെങ്കിലാകട്ടെ നിങ്ങൾക്കിത് തീർച്ചയായും രസിക്കും. വേറൊന്നുമല്ല, ഇവുടത്തെ ‘ന്യാന്‍ ന്യാന്‍ ജി’ ക്ഷേത്രത്തെ പറ്റിയാണ് പറഞ്ഞു വരുന്നത്. ജാപ്പനീസിൽ ‘ന്യാൻ ന്യാൻ ജി’ എന്നാൽ, മലയാളത്തിൽ ‘ങ്യാവൂ ങ്യാവൂ..ക്ഷേത്രം’ എന്നാണ് വിവർത്തനം. ഇവുടത്തെ രസകരമായ കാഴ്ച ക്ഷേത്രത്തിലെ പ്രതിഷ്ടയും പ്രധാന പൂജാരിയും പൂച്ചകളാണ് എന്നതാണ്. കൊയൂകി എന്ന പൂച്ചയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പൂജാരി. കൊയൂകിയുടെ അനുഗ്രഹം വാങ്ങാന്‍ ഒട്ടേറെ ആളുകളാണ് ക്ഷേത്രത്തില്‍ ദിനംതോറും എത്തുന്നത്. പൂച്ചയുടെ കാര്യം പ്രധാന പൂജാരിയോടുകൂടി കഴിഞ്ഞിട്ടില്ല, കൊയൂകിയോടൊപ്പം തന്നെ സഹായികളായി ഇവിടെയുള്ളതും പൂശകന്മ്മാർ തന്നെയാണ്. വാക, ചിന്‍, അരുജി, റെന്‍, കൊനാറ്റ്സു, ചിചി എന്നിങ്ങനെ ആറ് പൂച്ചകള്‍ കൂടി ഈ പരിശുദ്ധ ദേവാലയത്തിൽ മനുഷ്യകുലത്തിനായി സൽകർമങ്ങൾ ചെയ്ത് കഴിയുകയാണ്.
2016ലാണ് ഈ ക്ഷേത്രം തുടങ്ങിയത്. തോരു കായ എന്ന ചിത്രകാരനാണ് ഈ ആശയത്തിനു പിന്നിലെ ബുദ്ധികേന്ദ്രം. പൂച്ചകളുമായി ബന്ധപ്പെട്ട ചുവര്‍ ചിത്രങ്ങളും പെയിന്റിങ്ങുകളും പ്രതിമകളുമൊക്കെയാണ് ക്ഷേത്രത്തില്‍ കാഴ്ചയ്ക്കായുള്ളത്. ഒപ്പം, മുഖ്യ പൂജാരിയായ കൊയൂകിക്കും സഹായികൾക്കും തങ്ങളെ കാണാനെത്തുന്ന ഭക്തരെ വലിയ കാര്യമാണ്. മനുഷ്യരുമായി വളരെ ഇണക്കമുള്ള സ്വഭാവമാണ് കൊയൂകിക്ക്.
ക്ഷേത്രത്തിനുള്ളിൽ വച്ച് തന്നെ സന്ദര്‍ശകര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സൗകര്യവും ഈ പൂച്ച ക്ഷേത്രത്തിലുണ്ട്. ഇവിടെ കഴിക്കുന്ന ഭക്ഷണവും പാത്രങ്ങളുമൊക്കെ പൂച്ചയുമായി ബന്ധപ്പെട്ടതാണ്.
Post Your Comments