KeralaLatest NewsNews

പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോളിറ്റ് ബ്യൂറോയില്‍ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകളില്‍ പറയുന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും പി.ബിയില്‍ വന്നിരുന്നത് പോലെയാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കുന്നത്. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മാവോയിസ്റ്റ് വേട്ടയില്‍ ജുഡീഷ്യല്‍ അന്വേഷണം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also: കേരളത്തിൽ ബി.ജെ.പിയെന്ന ശല്യം അന്നേ തീർന്നും കിട്ടിയേനെ, ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം- വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

പൊലീസിന് പര്യാപ്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് അറസ്റ്റിലായ രണ്ടു യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. യുഎപിഎ സമിതിയുടെ പരിശോധനയുടേയും, ശുപാര്‍ശയുടേയും അടിസ്ഥാനത്തിലായിരിക്കും പ്രോസിക്യൂഷന്‍ അനുമതിയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button