Latest NewsKeralaNews

‘ഒരു ആണാധിപത്യ സമൂഹത്തിന്റെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യാന്‍ ഒരു ചാന്‍സ് കിട്ടിയപ്പോള്‍ അങ്ങേര് കയറി ഗോളടിച്ചു. പ്രൊഡക്റ്റ് വാങ്ങിയവരെ ഡിങ്കന്‍ കാക്കട്ടെ’ ആമസോണിലെ ക്യാപ്‌സൂളിനെതിരെ ഡോക്ടറുടെ കുറിപ്പ്

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണില്‍ വ്യാജ കന്യകാത്വ ക്യാപ്‌സൂളുകള്‍ക്കെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. രക്തം നിറഞ്ഞ ക്യാപ്‌സൂള്‍ ഉപയോഗിച്ച് കന്യകാത്വം തെളിയിക്കാമെന്ന ആശയത്തിനെതിരെയും ഉത്പ്പന്നത്തിനെതിരെയും രോഷത്തോടെ നിരവധിപോര്‍ പ്രതികരിച്ചു. യുവഡോക്ടര്‍ ബെബെറ്റോ തിമോത്തിയും ഇതിനെതിരെ രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് ഡോക്ടര്‍ കന്യാചര്‍മ്മത്തെപ്പറ്റിയും ക്യാപ്‌സൂളിന് പിന്നിലെ ബിസിനസ്സിനെപ്പറ്റിയും തുറന്നെഴുതിയത്.

ഡോക്ടറുടെ കുറിപ്പ് വായിക്കാം.

Hymen Hymen Hymen

And hi to all the men who are reading this

നമ്മൾ ആണുങ്ങൾക്ക്‌ ഒരു കാര്യത്തിൽ ഭയങ്കര ഒബ്സഷനാണ്‌.
ക്യാഷ്‌?ഗോൾഡ്‌?പ്രോപ്പർട്ടി അല്ലേ അല്ല.അതൊക്കെ ചെറിയ കിറുക്കുകൾ.
വേറൊരു ഐറ്റമുണ്ട്‌.അതിന്‌ വേണ്ടി ഏതറ്റം വരെയും പോകാൻ നമ്മൾ തയ്യാറാണ്‌…
അധികം വലിപ്പമൊന്നും ഇല്ലാത്ത ഒരു ചെറിയ സാധനം.കന്യാചർമ്മം.
നേരത്തെ പറഞ്ഞ സാധനം തന്നെ.ഹൈമൻ.

കന്യകമാരില്ലാത്ത ഒരു ലോകത്തെ പറ്റി നമുക്ക്‌ ചിന്തിക്കാൻ കൂടി പറ്റില്ലാലേ.
പക്ഷേ “കന്യകന്മാർ” എന്ന വാക്ക്‌ നമ്മൾ ഉപയോഗിക്കാറുണ്ടോ?
അതില്ല ലെ.
ദതാണ്‌ നമ്മുടെ ഇരട്ടത്താപ്പ്‌.
ഒരു സ്ത്രീയുടെ ഐഡന്റിറ്റിയെ തന്നെ വജൈനയെ ഭാഗികമായി കവർ ചെയ്യുന്ന,ചിലപ്പോൾ ജനിക്കുമ്പോൾ തന്നെ ഉണ്ടാവാൻ സാധ്യതയില്ലാത്ത ഒരു നേർത്ത പാളിയിൽ തളച്ചിടുന്ന പരിപാടി.ആണുങ്ങൾക്ക്‌ ഇതൊന്നും ബാധകമേ അല്ല.
ഹൈമൻ എന്ന് പറയുന്നത്‌ കന്യകാത്വത്തിന്റെ തെളിവാണെന്നും ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ബ്ലീഡിംഗ്‌ നിർബന്ധമായും ഉണ്ടാകും എന്നുള്ളതൊക്കെ മണ്ടൻ വാദങ്ങളായി എത്രയോ വർഷങ്ങൾക്ക്‌ മുൻപേ തള്ളിക്കളഞ്ഞിട്ടുള്ളതാണ്‌…
പക്ഷേ നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ആണുങ്ങൾക്കും ഇത്‌ വരെ 21 ആം നൂറ്റാണ്ടിലേക്കുള്ള വണ്ടി കിട്ടിയിട്ടില്ല.
കഴിഞ്ഞ ദിവസം ആമസോൺ എന്ന ഓൺ ലൈൻ ഷോപ്പിംഗ്‌ സൈറ്റിൽ കണ്ട ലൈംഗിക ബന്ധത്തിന്‌ ശേഷം ബ്ലീഡിംഗ്‌ വരുത്താനുള്ള ഉത്പനമൊക്കെ ഇതിന്റെ ബാക്കിപത്രമാണ്‌…
It is pathetic guys.Please grow up.

ഈ ഹൈമൻ എന്ന് പറയുന്നത്‌ ഗ്രേറ്റ്‌ വാൾ ഓഫ്‌ ചൈന പോലെ സുശക്തമായ,യോനിക്ക്‌ കാവലിരിക്കുന്ന ഒരു ഇരുമ്പ്‌ കവചമൊന്നുമല്ല.
ലിംഗം വരുമ്പോൾ
“എന്റെ ശവത്തിനു മുകളിലൂടെ മാത്രമേ തനിക്ക്‌ അകത്ത്‌ കടക്കാൻ പറ്റൂ” എന്ന മാസ്സ്‌ ഡയിലോഗ്‌ ഒന്നും ആ പാവം പറയാൻ പോണില്ല.
അതൊരു നിരുപദ്രവകാരിയായ പ്രത്യേകിച്ച്‌ പർപ്പസ്‌ ഒന്നുമില്ലാത്ത ഒരു പാളിയാണ്‌…
ചില ആളുകൾ ജനിക്കുമ്പൊ തന്നെ ഹൈമൻ ഇല്ലാതെയാണ്‌ ജനിക്കുന്നത്‌.
അതെന്താ ഗർഭപാത്രത്തിനകത്ത്‌ വെച്ച്‌ തന്നെ ആ പെൺകുട്ടി
“കുടുംബത്തിന്റെ മാനം കെടുത്തിയോ”?

സീൽ പൊട്ടിയ പെണ്ണ്‌ ,സെക്കൻഡ്‌ ഹാൻഡ്‌ വണ്ടി തുടങ്ങി സെക്ഷ്വലി ആക്റ്റീവായ പെണ്ണുങ്ങൾക്ക്‌ ആണുങ്ങൾ ഇട്ടു കൊടുത്തിട്ടുള്ള “ഓമന പേരുകൾ” അനവധിയാണ്‌…

സെക്കൻഡ്‌ ഹാൻഡ്‌ റോക്കറ്റ്‌ എന്ന് ഏതെങ്കിലും ആണിന്റെ ലിംഗത്തെ വിശേഷിപ്പിച്ച്‌ കേട്ടിട്ടുണ്ടോ?ഇല്ല.ആണുങ്ങളുടെ കാര്യത്തിലോട്ട്‌ വരുമ്പോൾ സെക്ഷ്വലി ആക്റ്റീവാകുക എന്ന് പറയുന്നത്‌ ഒരു തരം മാച്ചോയിസമാണ്‌,ഹീറോയിസമാണ്‌.
പെണ്ണുങ്ങളുടെ കാര്യത്തിലോട്ട്‌ വന്നാൽ അതൊരു സ്വഭാവ വൈകല്യവും.എജ്ജാതി ഇരട്ടത്താപ്പ്‌.

ഡ്രഗ്‌ ഡീലറായാലും,സീരിയൽ കില്ലറായാലും,മോഷ്ടാവായാലും വേണ്ടില്ല ഹൈമൻ ഇൻ ടാക്റ്റാണോ എങ്കിൽ ഈ പെണ്ണിനെ മതി എന്ന് പറയുന്നത്ര അൽപന്മാരായി പോയല്ലോ നമ്മൾ ആണുങ്ങൾ.

ആമസോണിൽ ആ പ്രൊഡക്റ്റിട്ട ആളെ ഞാൻ കുറ്റം പറയില്ല.ഗംഭീര ബിസിനസ്സുകാരനാണ്‌…ഒരു ആണാധിപത്യ സമൂഹത്തിന്റെ ദൗർബല്യത്തെ ചൂഷണം ചെയ്യാൻ ഒരു ചാൻസ്‌ കിട്ടിയപ്പോൾ അങ്ങേര്‌ കയറി ഗോളടിച്ചു.
പ്രൊഡക്റ്റ്‌ വാങ്ങിയവരെ ഡിങ്കൻ കാക്കട്ടെ.

#NotAllMen (Just in case)

https://www.facebook.com/photo.php?fbid=2726543767365732&set=a.319556334731166&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button