KeralaLatest NewsNews

ആ മാത്തുക്കുട്ടി ഞാനല്ല; ഹെലന്റെ സംവിധായകനെ പരിചയപ്പെടുത്തി ആര്‍ജെ മാത്തുക്കുട്ടി

മാത്തുക്കുട്ടി സേവ്യര്‍ എന്ന പുതുമുഖ സംവിധായകന്റെ ഹെലന്‍ എന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണം തേടി മുന്നേറുകയാണ്. അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഹെലന്റെ നിര്‍മ്മാതാവ് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിന്റെ സംവിധായകന്‍ മാത്തുക്കുട്ടിയെ പലരും ആര്‍ജെ മാത്തുക്കുട്ടിയാണെന്നാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്. ഈ തെറ്റിദ്ധാരണ മാറ്റാന്‍ ആര്‍.ജെ മാത്തുക്കുട്ടി തന്നെ ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. കാരണം സിനിമ റിലീസ് ആയതിന് ശേഷം പലരും അഭിനന്ദ പോസ്റ്റുകളില്‍ ആര്‍ജെ മാത്തുക്കുട്ടിയെയാണ് പരാമര്‍ശിച്ചത്. ഇതോടെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറുമൊത്തുള്ള ചിത്രം പങ്കുവെച്ച് പോസ്റ്റിട്ടിരിക്കുകയാണ് മാത്തുക്കുട്ടി.

ആര്‍.ജെ മാത്തുക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് പലരും ഞാനാണെന്ന് വിചാരിച്ചിരിക്കുന്ന Mathukutty Xavier ! Director of Helen -!Congratulations Brother. നീ പൊളിക്കും എന്ന് എനിക്കുറപ്പായിരുന്നു. ഒന്നൂല്ലേല്‍ ഇത് എന്റെ പേരല്ലേ.

https://www.facebook.com/photo.php?fbid=10219249132871856&set=a.1516271699482&type=3

ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ ചിത്രം വിനീത് ശ്രീനിവാസനാണ് നിര്‍മ്മിച്ചത്. ‘ദി ചിക്കന്‍ ഹബ്ബ്’ എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രം. ലാല്‍, നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

സംവിധായകനൊപ്പം ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button