മലപ്പുറം: കാളികാവ് പഞ്ചായത്ത് കാലങ്ങളായി ലീഗ് – കോണ്‍ഗ്രസ് പോരുകൊണ്ട് പേരുകേട്ടതാണ്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും രണ്ടായി നിന്നാണ് മത്സരിച്ചത്. കോണ്‍ഗ്രസിന് ആറും ലീഗിന് അഞ്ചും എല്‍ ഡി എഫിന് എട്ടും സീറ്റുകള്‍. തമ്മിലടിയില്‍ എല്‍ ഡി എഫ് നേട്ടമുണ്ടാക്കിയതോടെ ഭരണം അവര്‍ നേടി.മുസ്ലീം ലീഗിൻറെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. ഒമ്പത് മാസം എല്‍ ഡി എഫും ലീഗും ഭായി-ഭായി ആയി ഭരിച്ചു. അപ്പോഴേക്കും യുഡിഎഫിൻറെ ജില്ലാ നേതൃത്വം തന്നെ ഇടപെട്ടതോടെ അവര്‍ക്ക് വഴി പിരിയേണ്ടി വന്നു. വീണ്ടും ലീഗും- കോണ്‍ഗ്രസും ഒന്നായി. ഭരണവും തുടങ്ങി. വ്യവസ്ഥകളിങ്ങിനെ- ആദ്യ വര്‍ഷം ലീഗ് ഭരിക്കും, പിന്നീട് 2 വര്‍ഷം കോണ്‍ഗ്രസ്, അവസാന വർഷം ലീഗ് വീണ്ടും. അങ്ങനെയായിരുന്നു വ്യവസ്ഥ.ആദ്യമൊക്കെ വ്യവസ്ഥ പ്രകാരം എല്ലാം നടന്നു.
മുസ്ലീംലീഗിൻറെ വി പി എ നാസറായിരുന്നു ആദ്യ വട്ടം പ്രസിഡൻറായത്.. പിന്നാലെ 2 വര്‍ഷം കോണ്‍ഗ്രസിൻറെ കരുമത്തില്‍ നജീബ് ബാബു. ഈ മാസം ആണ് ലീഗിന് ഭരണചക്രം തിരിച്ചുനല്കേണ്ടിയിരുന്നത്. പക്ഷെ അവിടെയാണ് അടിയൊഴുക്കുണ്ടായതും ലീഗിന് പ്രസിഡൻറ് പദം സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത രീതിയില്‍ നഷ്ടമായതും.. ഇതിനെല്ലാം നേതൃത്വം കൊടുത്തത് കോണ്‍ഗ്രസിൻറെ സമയത്ത് പ്രസിഡൻറ് ആയിരുന്ന കരുമത്തില്‍ നജീബ് ബാബുവും.
ALSO READ: മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം വേണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
ലീഗും കോണ്‍ഗ്രസും ഒന്നിച്ചുനിന്നാല്‍ എല്‍ ഡി എഫിന് പ്രസിഡൻറ് ഭരണം കിട്ടാൻ ഒരു സാധ്യതയും ഇല്ലായിരുന്നു. പക്ഷെ വോട്ടെടുപ്പ് സമയത്ത് മുൻ പ്രസിഡൻറ് കരുമത്ത് നജീബ് ബാബുവും ഇ കെ മൻസൂറും കാലുമാറി, എല്‍ ഡി എഫിൻറെ എൻ സൈദാലിക്ക് പിന്തുണ നല്‍കി. മറ്റൊരു കോണ്‍ഗ്രസ് അംഗം എം സുഹൈറ കൃത്യ ദിവസം കൃത്യമായി മുങ്ങി.
Post Your Comments