ലക്നൗ: അയോദ്ധ്യ തർക്ക ഭൂമിയെ ചൊല്ലി സുപ്രീം കോടതി വിധി അനുകൂലമാകാൻ പ്രാർത്ഥിച്ച അക്കൗണ്ട് ഉടമകൾക്ക് ബോണസ് സമ്മാനവുമായി പ്രമുഖ ബാങ്ക്. അലഹബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ രാം നാം ബാങ്ക് ‘ ആണ് സമ്മാനം പ്രഖ്യാപിച്ചത്. നവംബർ 9-10 തീയതികളിലായി കുറഞ്ഞത് 1.25 ലക്ഷം തവണയെങ്കിലും രാമന്റെ നാമം എഴുതി ‘ബാങ്കിൽ’ നിക്ഷേപിച്ച ഭക്തർക്ക് അവാർഡ് നൽകാനാണ് ബാങ്കിന്റെ തീരുമാനം.
ഇവർക്കായി പ്രത്യേക ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കുമെന്നും സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. കൈയ്യെഴുത്തായോ , പ്രത്യേകം രൂപകൽപ്പന ചെയ്ത പേജുകളിലോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ബാങ്കിലേയ്ക്ക് ശ്രീരാമ മന്ത്രം അയച്ചവരെയാണ് സമ്മാനത്തിനായി തെരഞ്ഞെടുക്കുന്നതെന്ന് ബാങ്ക് പ്രവർത്തിപ്പിക്കുന്ന റാം നാം സേവാ സൻസ്ഥാൻ ചെയർമാൻ അശുതോഷ് വർഷ്നി പറഞ്ഞു. ഒരു ഭക്തൻ ഒരു തവണ ‘രാം നാമം’ എഴുതിയിട്ടുണ്ടെങ്കിൽ, അത് രണ്ടായി കണക്കാക്കും.
ALSO READ: അയോദ്ധ്യ വിധിക്കെതിരെ പുനഃപരിശോധന ഹർജി : മുസ്ലീം വ്യക്തിനിയമ ബോർഡിൻറെ തീരുമാനമിങ്ങനെ
എങ്കിലും അവാർഡിനായി പരിഗണിക്കുന്നത് 1.25 ലക്ഷം തവണ രാമനാമം എഴുതിയവരെയാണ് . ഇത്തരത്തിൽ രാമനാമം എഴുതിയവർ ഏറെയുണ്ടെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
Post Your Comments