ഖജനാവ് കാലിയാണെന്നും എല്ലാവരും മുണ്ട് മുറുക്കിയുടുക്കണമെന്ന് പറയുകയും കെ.എസ്.ആര്‍.ടി.സിയില്‍ അടക്കം ശമ്പളം മുടങ്ങുകയും വികസന പദ്ധതികള്‍ പെരുവഴിയിലാകുകയും ചെയ്ത സാഹചര്യത്തിലും ധൂര്‍ത്തുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ.എ ജയശങ്കര്‍.
ഖജനാവിൽ അഞ്ചു നയാപൈസയില്ല.ഭരണച്ചിലവ് കുറയ്ക്കാൻ സർക്കാർ പാടുപെടുകയാണ്: മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പോലീസ് മർദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാർക്ക് പത്തു ലക്ഷം.അതൊന്നും പോരാഞ്ഞ്, ഇതാ ജില്ല തോറും നവോത്ഥാന മന്ദിരങ്ങൾ പണിയാൻ 700 കോടി അനുവദിക്കുന്നു. ഇരട്ട ചങ്കൻ പത്നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുകയാണെന്നും ജയശങ്കര്‍ പറഞ്ഞു.
അഡ്വ.എ ജയശങ്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
അരിമണിയൊന്നു കൊറിക്കാനില്ല,
തരിവളയിട്ടു കിലുക്കാൻ മോഹം.
ഖജനാവിൽ അഞ്ചു നയാപൈസയില്ല. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം. വികസന പദ്ധതികൾ പെരുവഴിയിൽ, കെഎസ്ആർടിസി കട്ടപ്പുറത്ത്. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ കാശു കൊണ്ടാണ് നിത്യ ചെലവ് നടത്തുന്നത്. ട്രഷറി പൂട്ടാൻ ഇനി അധിക ദിവസം വേണ്ട.
ഭരണച്ചിലവ് കുറയ്ക്കാൻ സർക്കാർ പാടുപെടുകയാണ്: മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പോലീസ് മർദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാർക്ക് പത്തു ലക്ഷം…
അതൊന്നും പോരാഞ്ഞ്, ഇതാ ജില്ല തോറും നവോത്ഥാന മന്ദിരങ്ങൾ പണിയാൻ 700 കോടി അനുവദിക്കുന്നു. ഇരട്ട ചങ്കൻ പത്നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്നു.
എൽഡിഎഫ് വന്നു
എല്ലാം ശരിയായി.
Post Your Comments