കണ്ണൂര്‍: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി. മേളയില്‍ ആദ്യ സ്വർണം എറണാകുളം കരസ്ഥമാക്കി. കോതമംഗലം മാർബേസിലിന്‍റെ അമിത് എൻകെയാണ് ആദ്യ സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലാണ് സ്വർണം. സീനിയർ ഗേൾസിന്‍റെ 3000 മീറ്ററില്‍ ചാന്ദ്നി സി സ്വര്‍ണം നേടി. ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററില്‍ ജിഎച്ച്എസ് പട്ടാഞ്ചേരിയുടെ റിജോയ് ജെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റർ ഫൈനലുകളാണ് ഇന്നത്തെ പ്രധാന ആകർഷണം. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി ഇപി ജയരാജൻ കായികമേള ഉദ്ഘാടനം ചെയ്യും. ഒളിംപ്യൻ ടിന്‍റു ലൂക്ക മീറ്റിന്‍റെ ദീപം തെളിയിക്കും. പിടി ഉഷ, എംഡി വത്സമ്മ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. ആദ്യദിനം പതിനെട്ട് ഫൈനലുകളാണ് നടക്കുന്നത്. ത്രോ ഇനങ്ങള്‍ പ്രത്യേകം ക്രമീകരിച്ച് അപകടങ്ങളൊഴിവാക്കുന്നതിന് മുന്‍ഗണന നല്‍കിയാണ് കായികമേളയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മത്സരങ്ങള്‍ക്കായി സിന്തറ്റിക് ട്രാക്ക് തയ്യാറായിട്ടുണ്ട്. സ്ഥലപരിമിതിയെ തുടര്‍ന്ന് ട്രാക്കിലും ഫീല്‍ഡിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ALSO READ: നഖം ഉപയോഗിച്ച് പന്ത് ചുരണ്ടി; ക്രിക്കറ്റ് താരത്തിന് വിലക്ക്
പാലായിലുണ്ടായ ഹാമര്‍ ത്രോ അപകടം കൂടി കണക്കിലെടുത്തുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം തന്നെ പവലിയനും വാം അപ്പ് ട്രാക്കുമടക്കം ആവശ്യത്തിനുള്ള മികച്ച സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചട്ടപ്പടി സമരം തുടരുമെന്ന് പ്രഖ്യാപിച്ചുള്ള കായികാധ്യാപകരുടെ പ്രതിഷേധം ബാധിക്കില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.
Post Your Comments