Latest NewsKeralaNews

മാലി ദ്വീപില്‍ അവസരം: ശമ്പളം 70,000 രൂപ മുതൽ 85,000 രൂപ വരെ

തിരുവനന്തപുരം•നോർക്ക റൂട്ട്സ് മുഖേന മാലി ദ്വീപിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിൽ നഴ്സ്, മിഡ്വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ എന്നിവർക്ക് തൊഴിലവസരം. നോർക്ക റൂട്ട്സ് മുഖേന ആദ്യമായാണ് മാലിയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. റിക്രൂട്ട്മെന്റ് സൗജന്യമാണ്. ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കൽ ടെക്നീഷ്യൻമാരേയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയിൽ രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തി പരിചയമുള്ള വനിത നഴ്സുമാർക്കാണ് അവസരം. നഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു.എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യൻമാർക്ക് 1000 യു.എസ് ഡോളർ മുതൽ 1200 യു.എസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്ത് ഒരു നേരത്തെ ഭക്ഷണം, ട്രാൻസ്പ്പോർട്ടേഷൻ, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ആശുപത്രി വഹിക്കും.

താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പോർട്ട്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം norka.maldives@gmail.com ൽ സമർപ്പിക്കണമെന്ന് നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

വിശദവിവരങ്ങൾ www.norkaroots.org ലും ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 23.

shortlink

Related Articles

Post Your Comments

Related Articles


Back to top button