Latest NewsNewsIndia

ഗോവ പോലീസ് മേധാവി അന്തരിച്ചു

പനാജി : ഗോവ പോലീസ് മേധാവി പ്രണാബ് നന്ദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച വാര്‍ത്ത ഡല്‍ഹി ഐജി ജസ്പാല്‍ സിംഗാണ് പുറത്തുവിട്ടത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ നന്ദ ഈ വര്‍ഷം മാര്‍ച്ചിലാണ് ഗോവ ഡിജിപിയായി ചുമതലയേറ്റത്. . മുക്തേഷ് ചാന്ദറിന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്നായിരുന്നു നിയമനം. ഗോവയിലെ ട്രാഫിക് പരിഷ്‌ക്കാരങ്ങളില്‍ പ്രണാബ് നന്ദ. ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. നന്ദയുടെ കീഴില്‍ ഗോവ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും കടലോര സംസ്ഥാനമെന്ന നിലയിലുള്ള സുരക്ഷാ കാര്യത്തിലും ഏറെ മുന്നേറ്റം നടത്തിയിരുന്നു.

Also read : സൗദി രാജകുമാരന്‍ അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button