ടെല്‍ അവീവ്: ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേൽ സൈന്യം. 25 ജിഹാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം വ്യക്തമാക്കി. പലസ്തീന്‍ ഭീകര സംഘടന നേതാ ബാഹ അബു അല്‍ അതയെ വധിച്ചതിന് പിന്നാലെയാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. അല്‍ അതയെ കൊലപ്പെടുത്തിയതിനു പിന്നാലെ 450-ഓളം റോക്കറ്റാക്രമണങ്ങളാണ് ഭീകരര്‍ നടത്തിയത്. ഇതിന് മറുപടിയായാണ് രണ്ടു ദിവസമായി തുടര്‍ച്ചയായി ഗാസയില്‍ ഇസ്രയേലി സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെടുകയും 111 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയും ഇസ്രയേല്‍ മിസൈല്‍ തൊടുത്തിരുന്നു. ഹമാസിന്റെ ഒരു നാവിക കേന്ദ്രവും മീഡിയ സെന്ററും ആക്രമണത്തില്‍ തകര്‍ത്തതായും ഇസ്രയേല്‍ സേന വെളിപ്പെടുത്തി. ജിഹാദികളുമായി ബന്ധമുള്ള യുവാക്കളെ ലക്ഷ്യം വെച്ചായിരുന്നു സൈന്യം ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ 25 പേരും ഇസ്ലാമിക് ജിഹാദികളാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സാധരണക്കാര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ, ഗാസയിലെ ബീര്‍ഷേവയില്‍ നിന്നും ഇസ്രയേല്‍ ലക്ഷ്യമിട്ട് വന്ന രണ്ട് റോക്കറ്റുകളെ വ്യോമാക്രമണത്തിലൂടെ തടയാന്‍ സൈന്യത്തിന് സാധിച്ചുവെന്നും ഇസ്രയേല്‍ പറഞ്ഞു.
Post Your Comments