ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നോക്കിയല്ല തന്നെ ആളുകള്‍ വിലയിരുത്തുകയെന്ന് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ ജനങ്ങള്‍ തന്റെ പ്രവൃത്തികള്‍ നോക്കിയാണ് തന്നെ വിലയിരുത്തുക. തന്റെ രാജ്യത്തിലും, മണ്ഡലത്തിലെ ആളുകളിലും അതിയായ വിശ്വാസമുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയുടെ അനുയായികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ അവര്‍ മുഖവിലയ്‌ക്കെടുക്കില്ല.
100 കോടിയുടെ നികുതി കേസ്: രാഹുല്‍ ഗാന്ധിക്ക് വൻ തിരിച്ചടി
മണ്ഡലത്തില്‍ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാകും അവര്‍ തന്നെ വിലയിരുത്തത്. കഴിഞ്ഞ ആറ് മാസമായി ജനങ്ങളുടെ ഉന്നമനത്തിനായായിരുന്നു തന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയാത്തിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഗംഭീര്‍.
Post Your Comments