ആദ്യമായി ലാല്‍ ജോസ് സാറിനെ കാണുമ്പോള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും തനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നുവെന്ന് അഭിനേത്രിയും മോഡലുമായ അഞ്ജലി അമീര്‍. കാരണം ചാന്തുപൊട്ട് സിനിമയായിരുന്നുവെന്നും നടി വെളിപ്പെടുത്തി. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ ചാന്ത്പൊട്ട് സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുകയാണ് അഞ്ജലി.
അഞ്ജലിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഈ ഇടയായ് ലാൽ ജോസ് സാറിന്റെ ഒരു സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് നടന്ന ചർച്ച കാണാനിടയായി. ഞാൻ ആദ്യമായി ലാൽ ജോസ് സാറിനെ കാണുമ്പോൾ അദ്ധേഹത്തിനോട് സംസാരിക്കാൻ പോലും എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു കാരണം ആ ഒരൊറ്റ സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തിൽ വരുത്തിവെച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ് അത്രത്തോളം ” ചാന്തുപൊട്ട് ,രാധ എന്നീ വിളികൾ കൊണ്ട് സംമ്പുഷ്ട്ടമായിരുന്നു എന്റെയും ബാല്യം. അങ്ങനെ എന്റെ പരിഭവങ്ങൾ അദ്ധേഹത്തോട് പങ്കുവെച്ചപ്പോൾ അദ്ധേഹം പറഞ്ഞത് ദിലീപേട്ടൻ അവതരിപ്പിച്ച ആ കാരക്ടർ ഒരു “ട്രാൻസ്ജെൻഡറോ ) “ഗേയോ ” അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെൺകുട്ടി വേണമെന്ന ആഗ്രഹത്തിൽ തങ്ങൾക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളർത്തിയതു കൊണ്ടും ഡാൻസ് പടിപ്പിച്ചതു കൊണ്ടുമുള്ള സ്ത്രൈണതയാണെന്നാണ്…. ഇതല്ലാതെ ജെൻഡർ പരമായും sexuality ക്കും ഒരു പ്രശ്നവും ഉള്ള വ്യക്തിയായിരുന്നില്ല …. ഇതു മനസ്സില്ലാക്കാതെ ഞങ്ങളെ പ്പോലെയുള്ളവരെ ഇതും പറഞ്ഞ് ആക്ഷേപിച്ചവരല്ലെ വിഡ്ഡികൾ … ആദ്യമൊന്നു ഈ സിനിമയിലെ അക്ഷേപഹാസ്യം എനിക്കാസ്വദിക്കാൻ പറ്റിയില്ലെങ്കിലും എന്തോ ഇപ്പോ ലാൽ ജോസ് സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഈ സിനിമയിഷ്ട മയ് . അദ്ധേഹം അവസാനം എന്നോട് പറഞ്ഞത് എന്റെ സിനിമ കൊണ്ട് വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്ന് ഈ ഒരൊറ്റ വാക്കു കൊണ്ട് ഇന്ന് ലാലുവങ്കിൾ എനിക്കേറെ പ്രിയപ്പെട്ടവരിൽ ഒരാളാണ് ? Laljose Mechery Laljose
https://www.facebook.com/anjali.ameer.39/posts/459321094698282?__xts__%5B0%5D=68.ARD_kCL9fpvNg-S-ezPOj-gChQvmtN1sqxQ3c9P3kEIgGYF1KUsxYQlX2hu7d6khipqmVemwhrtuVtxih5p6yolOG6MS41uUPJ9UHJvuKOL-yHV5lqqFBDac6w2v2i2FRy-MfabGaIATWWTjsSHGynCgn7rq_4iCeI5Ra6zFxLdb92EfCcjkYsgGx-LIX71qoXKacHmNDx8&__tn__=-R
Post Your Comments