അഹമ്മദാബാദ്: കൊതുകിന്റെ ശല്യം നിയന്ത്രിക്കാന്‍ സാധിക്കാത്തതിന് യുവാവിന് ഭാര്യയുടെയും മകളുടെയും ക്രൂരമര്‍ദനം. സഞ്ജയ്പാര്‍ക്ക് സ്വദേശി ഭുപേന്ദ്ര ലിയോവയെയാണ് കൊതുകുശല്യത്തിന്റെ പേരില്‍ ഭാര്യയും മകളും ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ ഭുപേന്ദ്രയുടെ ഭാര്യ സംഗീത, മകള്‍ ചിടല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.അഹമ്മദാബാദിലെ നരോഡയിലാണ് സംഭവം. രണ്ട് മാസമായി വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഉറങ്ങുന്നതിനിടെ ഫാനില്ലാത്തതിനാല്‍ അമിതമായി കൊതുകിന്റെ ശല്യമുള്ളതായി സംഗീത ഭുപേന്ദ്രയോട് പറഞ്ഞു. തുടര്‍ന്ന് തന്റെ അടുത്ത് വന്ന് കിടന്നാല്‍ കൊതുകിന്റെ ശല്യം ഉണ്ടാകില്ലെന്ന് ഭുപേന്ദ്ര സംഗീതയോട് തമാശരൂപേണ പറഞ്ഞു. ഭുപേന്ദ്രയുടെ തമാശ ഇഷ്ടപ്പെടാതെ കുപിതയായ സംഗീത അടുക്കളയില്‍ നിന്ന് ഉലക്ക എടുത്ത് വന്ന് കട്ടിലില്‍ കിടന്നിരുന്ന ഭുപേന്ദ്രയെ തള്ളിയിട്ട് മര്‍ദിക്കുകയായിരുന്നു. സംഗീതയ്ക്കൊപ്പം മകള്‍ ചിടലും അലക്കുവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചിരുന്നതായി ഭുപേന്ദ്ര പോലീസിനോട് പറഞ്ഞു.
എല്‍.ഇ.ഡി. ലൈറ്റ് വില്‍പ്പനക്കാരനായ ഭുപേന്ദ്രയ്ക്ക് കച്ചവടം ഇല്ലാത്തതിനാല്‍ കടുത്ത സാമ്പത്തികപ്രശ്നങ്ങളുള്ളതിനാൽ ആണ് കറന്റ് ബിൽ അടക്കാതിരുന്നത്.നിലവിളി കേട്ട് അയല്‍വാസികള്‍ ഭുപേന്ദ്രയുടെ സഹോദരന്‍ മഹേന്ദ്രയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഹേന്ദ്രയും അയല്‍വാസികളും ചേര്‍ന്നാണ് ഭുപേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ നെറ്റിയില്‍ ഏഴുമുറിവുകളാണ് ഉളളത്. സംഭവത്തെ തുടര്‍ന്ന് അതിക്രമം, ക്രിമിനല്‍ ഭീഷണി എന്നി വകുപ്പുകള്‍ ചേര്‍ത്ത് ഭാര്യക്കും മകള്‍ക്കുമെതിരെ കേ്‌സെടുത്തു.
Post Your Comments