മുംബൈ: സ്‌ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്ന് ആക്‌ടിവിസ്‌റ്റ് തൃപ്‌തി ദേശായി. തൃപ്‌തി ദേശായി നാളെ ശബരിമലയിലെത്തുമെന്നു പ്രഖ്യാപിച്ചത് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്‌തത്.പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.
“ശബരിമലക്ഷേത്രത്തില്‍ യുവതികള്‍ക്കു പ്രവേശിക്കാമെന്നും ആരും തടയില്ലെന്നുമാണു കോടതി വിധിയില്‍നിന്ന് മനസിലാകുന്നത്. ശബരിമലയില്‍ വിവേചനമില്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതു തെറ്റാണ്. ചില പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്ക് അവിടെ പ്രവേശനം അനുവദിച്ചിരുന്നില്ല. നാളെ ദര്‍ശനം നടത്താന്‍ ശബരിമലയിലേക്കു പോകും”- തൃപ്‌തി ദേശായി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments