തൃശൂര്‍• മോഷണം പോയ സര്‍ട്ടിഫിക്കറ്റ് അടങ്ങിയ ബാഗിനായി കഴിഞ്ഞ നാല് ദിവസമായി തൃശൂര്‍ നഗരത്തില്‍ അലഞ്ഞ ഗൂഡല്ലൂര്‍ സ്വദേശിയായ വിഷ്ണു പ്രസാദിന് ബാഗ് തിരികെ കിട്ടി. ബാഗിലെ എല്ലാ സാധനങ്ങളും തിരികെകിട്ടിയെന്നാണ് വിവരം.
ജർമനിയിലെ കപ്പൽ കമ്പനിയിൽ ജോലി ശരിയായ വിഷ്ണുപ്രസാദിന് അവിടെ ജോലിക്കു കയറണമെങ്കിൽ സമർപ്പിക്കേണ്ട യോഗ്യതാ സാക്ഷ്യപത്രങ്ങളും പാസ്പോർട്ടും തിരിച്ചറിയൽ രേഖകളുമെല്ലാം അടങ്ങിയ ബാഗ് കഴിഞ്ഞ 10ന് ആണ് റെയിൽവേ സ്റ്റേഷനിൽ മോഷ്ടിക്കപ്പെട്ടത്.
ജർമനിയിൽ നിയമനം നേടുന്നതു വരെ വീട്ടുചെലവിനുള്ള പണം കണ്ടെത്താൻ തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ ജോലി തരപ്പെടുത്തിയ വിഷ്ണുപ്രസാദ് ആ ജോലിക്കായി ഗൂഡല്ലൂരിൽ നിന്ന് എത്തിയതായിരുന്നു. ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനു ശേഷം കൊച്ചിയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 6 വർഷം ജോലി ചെയ്ത പരിചയം കൂടി വച്ചാണു ജർമനിയിൽ ജോലിക്കു തിരഞ്ഞെടുക്കപ്പെട്ടത്.
https://www.facebook.com/574385119335050/posts/2537067693066773/
10 ന് രാവിലെ 10.15ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിഷ്ണുപ്രസാദ് വിശ്രമ മുറിയിൽ കയറി. അവിടെ വിശ്രമം തുടങ്ങി മിനിറ്റുകൾക്കകമാണ് ബാഗ് പോയത്. സ്റ്റേഷൻ മുഴുവൻ തിരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചു. സിസിടിവി ക്യാമറകൾ പരിശോധിക്കാൻ നോക്കിയെങ്കിലും പല ക്യാമറകളും പ്രവര്‍ത്തന ക്ഷമമായിരുന്നില്ല.
വിഷ്ണു പ്രസാദിനെ ബാഗ് കണ്ടെത്താന്‍ സഹായിക്കാന്‍ ആവശ്യപ്പെട്ട് സിനിമാ താരം സണ്ണി വെയ്ന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/SunnyWayn/posts/2993061867375059
Post Your Comments