കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചത്തേക്കാണ് കോടതി മാറ്റിവെച്ചത്. അതോടൊപ്പം കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകി.
പോലീസ് വീടുകളിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലിൽ അടക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഇരുവരുടെയും ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം താഹ ഫസലിനെ കോഴിക്കോട് പ്രിൻസിപ്പൽ ആന്‍റ് സെഷൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. അലന്‍ ഷുഹൈബിനെ കഴിഞ്ഞ ദിവസം കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. നിയും മൂത്രാശയ സംബന്ധ അസുഖവും ഉള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന താഹയെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.
Also read : ശബരിമലയിൽ തൽക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് പിണറായി സർക്കാർ
Post Your Comments