Latest NewsLife Style

കുടുംബാംഗങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കൂ… ജീവിതത്തിലെ സ്‌ട്രെസ്സ് ഒഴിവാക്കാം

മാതാപിതാക്കളുമായും സഹോദരങ്ങളുമായും കുട്ടികളുമായി ബന്ധത്തില്‍ സ്നേഹവും ഊഷ്മളതയുമില്ലെങ്കില്‍ അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനം. ”കുടുംബത്തിലെ വൈകാരിക ഇടപെടലുകള്‍ അംഗങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കും എന്ന് കണ്ടെത്തി. ഈ ബന്ധങ്ങള്‍ വഷളാകുന്നത് പക്ഷാഘാതം, തലവേദന തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കൂട്ടും. ഈ അസുഖങ്ങള്‍ നേരത്തേയുള്ളവര്‍ക്ക് അത് വഷളാകാനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ കണ്ടുപിടിച്ചു” -പഠനത്തിന് നേതൃത്വം കൊടുത്ത യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ഗവേഷക സാറാ ബി വുഡ്സ് പറയുന്നു.

2,802 പേരെ ഉള്‍പ്പെടുത്തിയായിരുന്നു ഗവേഷണം. മൂന്ന് ഘട്ടങ്ങളില്‍ വിവരങ്ങള്‍ ശേഖരിച്ചു. കുടുംബത്തില്‍നിന്നുള്ള പിന്തുണ, ബുദ്ധിമുട്ടുകള്‍, പങ്കാളിയില്‍നിന്നുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. 1995-’96, 2004-’06, 2013-’14 എന്നീ കാലയളവുകളിലാണ് പഠനം നടത്തിയിരിക്കുന്നത്.

പങ്കാളിയുമായുള്ള ബന്ധം മൊത്തത്തിലുള്ള ആരോഗ്യത്തില്‍ കാര്യമായ ഫലങ്ങളൊന്നുമുണ്ടാക്കുന്നില്ലെന്നും പഠനത്തില്‍ കണ്ടെത്തി. ഈ ബന്ധം എപ്പോള്‍ വേണമെങ്കിലും തകരാം എന്നാല്‍ കുടുംബത്തിലെ മറ്റംഗങ്ങളുമായുള്ള ബന്ധം ദീര്‍ഘകാലം തുടരുന്നതിനാലാണ് അത് ആരോഗ്യത്തെ ബാധിക്കുന്നതെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button