ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ക്യാമറ ഓണാവുകയും അതിലേക്ക് പ്രവേശിക്കുന്ന രീതിയിലുള്ള ഒരു ബഗ് കണ്ടെത്തിയതായി റിപ്പോർട്ട്. ഇത് ഐഫോണില്‍ കണ്ടെത്തിയതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു. തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അറിയാതെ ഫേസ്ബുക്കിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്ന ആശങ്കയിലാണ് ഐഒസ് ഗാഡ്ജറ്റുകളുടെ ഉപയോക്താക്കള്‍. വെബ് ഡിസൈന്‍ കമ്പനിയായ 95 വിഷ്വല്‍ ഉടമ ജോഷ്വ മാഡ്ഡക്‌സ് കണ്ടെത്തിയ ബഗ്, ഐഒഎസി-ന് മാത്രമാണുള്ളതെന്നും ഇത് ഒരു തരത്തിലും ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കില്ലെന്നും ഫേസ്ബുക്ക് പറയുന്നു.
Read also: ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക് മെസഞ്ചര്‍
ഈ ബഗ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു കാണിച്ചു കൊണ്ട് മാഡ്ഡക്‌സ് ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് ഫീഡുകള്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ തന്റെ ക്യാമറ, പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കുന്ന ഈ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാൽ ഈ ബഗ് കാരണം ഉപയോക്താവിന്റെ സ്വകാര്യമായ ഫോട്ടോകളോ വീഡിയോകളോ ഫേസ്ബുക്കിലേക്ക് അപ്‌ലോഡ് ചെയ്തതായി തെളിവുകളൊന്നും കണ്ടിട്ടില്ലെന്നാണ് ഫേസ്ബുക്ക് വക്താവ് പറയുന്നത്.
Post Your Comments