ഇന്ത്യയിലെ 243 ദശലക്ഷം കൗമാരക്കാരില്‍ പകുതിയും അമിതഭാരമുള്ളവരോ മെലിഞ്ഞശരീരത്തോട് കൂടിയവരോ ആണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. 10-19 വയസ്സിനിടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചിലര്‍ ഭക്ഷണപ്രിയരോ മറ്റു ചിലര്‍ അനാവശ്യമായി പട്ടിണി അനുഭവിക്കുന്നവരോ ആണെന്നാണ് നീതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കൗമാരക്കാര്‍ക്കിടയില്‍ പ്രമേഹം, ഹൃദ്രോഗങ്ങള്‍, അപകടകരമായ മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 80% കൗമാരക്കാര്‍ അനാവശ്യമായി പട്ടിണി അനുഭവിക്കുന്നവരാണ്. അയണ്‍, ഫോളേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി തുടങ്ങിയ ഒന്നോ അതിലധികമോ പോഷകങ്ങളുടെ കുറവ് എല്ലാവരിലും കാണപ്പെടുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൗമാരക്കാരുടെ ഭക്ഷണരീതികള്‍, പോഷകാഹാരക്കുറവ് എന്നിവയിലും കാലത്തിനനുസരിച്ച് മാറ്റം വരുന്നതായാണ് നീതി ആയോഗ് പറയുന്നത്.
ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്‍മാരാണ്, വിവിധ പദ്ധതികളിലുടെ കൗമരക്കാരുടെ ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും നീതി ആയോഗ് അംഗം ഡോ.വി കെ പോള്‍ പറഞ്ഞു.
Post Your Comments