CinemaLatest NewsKeralaIndiaNews

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകൻ എആര്‍ മുരു​ഗദോസ്

ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ എആര്‍ മുരു​ഗദോസ്. ചിത്രകാരനായ ആലത്തൂര്‍ സ്വദേശി പ്രണവ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് പ്രശംസയുമായി സംവിധായകൻ രംഗത്തെത്തിയത്. ഇത് എന്തൊരു മനുഷ്യന്‍’ ( What A Man) എന്നാണ് മുരുഗദോസ് പ്രണവിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തത്.

https://www.facebook.com/PinarayiVijayan/posts/2614495948642219?__xts__%5B0%5D=68.ARAOj20kg8d-lw83xY2x6SNRlt_cATP63v6unoCeoN0KNgA3iJ6tX-53mNutdcrB6gf2MXLPhvOJU1pxnckExFgZQc7hliy11wpUKbkbMUzhB8Nx1JCejlduAJwxSyiNAs99wfw7AFnv01ye71QxN3mv_t4OvRh1dHb0VFfo4pSzVEvpc1xZB1NscOQKsmHotrKy0zdndhRCshqm_AvVtOFiQDdUdTmTY8nyGUMhapk_oMSn5ipUrFlBCPgo-ncv2W59Xu2emW7fGj-1S17M5nSsypL1jmWji_4GKqZuO0-ZHlgA5gZ-zWE850g2cyXu9-cvpOR0_vf3NZiuH7430ouPSw&__tn__=-R

രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം ഉണ്ടായി’ എന്ന വാചകത്തോടെ ഇരു കൈകളുമില്ലാത്ത പ്രണവിനൊപ്പമുള്ള ചിത്രങ്ങൾ മുഖ്യമന്ത്രി തന്നെയാണ് പങ്കു വെച്ചത്. ബി.കോംകാരൻ കൂടിയായ പ്രണവ് പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയെ സന്ദർശിക്കാൻ എത്തിയായത്. ഈ സംഭാവന പ്രണവ്  തന്റെ കാല്‍ കൊണ്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നതും അതേ കാല്‍ കൊണ്ട് ഹസ്തദാനം നല്‍കുന്നതിന്റെയും, സെല്‍ഫി എടുക്കുന്നതിന്റെയും ചിത്രങ്ങളാണ് വൈറലായത്.

Also read : മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ രജിസ്ട്രേഷൻ കൗണ്ടര്‍ തകര്‍ന്ന് വീണു : ഒരാൾക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button