കൃഷ്ണ: ആന്ധ്രാപ്രദേശില്‍ വാഹനപരിശോധനക്കിടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച അരി പിടിച്ചെടുത്തു. വിജിലൻസ് ആണ് 580 ബാഗ് അരിപിടികൂടിയത്. രണ്ട് വാഹനങ്ങളിലായാണ് അനധികൃതമായി അരി കടത്താന്‍ ശ്രമിച്ചത്. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ബാഗുകളിലാക്കി സൂക്ഷിച്ച നിലയില്‍ അരി കണ്ടെത്തിയത്. പൊതുവിതരണ കേന്ദ്രത്തില്‍ വിതരണത്തിനായി എത്തിക്കാനുള്ള അരിയാണ് പിടിയിലായതെന്ന് കഞ്ചികചേര പോലീസ് അറിയിച്ചു. ലോറിയിലും ഓട്ടോറിക്ഷയിലുമായാണ് അരി കടത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഗണ്ഡേപലി ഗ്രാമത്തില്‍ വെച്ചാണ് 580 ബാഗുകളിലായി സൂക്ഷിച്ച അരി വിജിലന്‍സ് കണ്ടെത്തിയത്. ഇത് ഏകദേശം 30 ടണ്‍ ഭാരം വരും. പിടികൂടിയ വാഹനങ്ങള്‍ കഞ്ചികചേര പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. എസ് ഐ ഫക്രുദ്ദീന്‍ പറഞ്ഞു.
Post Your Comments