കോഴിക്കോട്: സിപിഎം അംഗങ്ങളായിരുന്ന അലന്‍ന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവര്‍ക്കും എതിരെ പോലിസ് യുഎപിഎ ചുമത്തിയിരുന്നു. കേസില്‍ യുഎപിഎ നിലനില്‍ക്കില്ല എന്നാണു പ്രതികളുടെ വാദം. തെളിവെടുപ്പ് വേളയില്‍ പ്രതികളില്‍ ഒരാള്‍ കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ജില്ല സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്തു പത്തു ദിവസമാകുമ്പോഴും ഇരുവരെയും പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയില്ല. ഇന്ന് കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കമുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അന്വേഷണ സംഘം പിന്‍വാങ്ങി.
മാവോയിസ്റ്റ് ഭീകര അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ഈ മാസം രണ്ടിന് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റു ചെയ്തത്.
ALSO READ: യുഎപിഎ അറസ്റ്റ് : അലനെയും, താഹയെയും സിപിഎം പുറത്താക്കി
അറസ്റ്റു ചെയ്ത് പത്തു ദിവസത്തോടടുക്കുമ്പോഴും കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയില്ല.
Post Your Comments