കൊച്ചി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെയുളള പുനഃപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. ഉത്തരവില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് പിന്നാലെ, ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന്റെ താങ്ങിലും തണലിലും ഒരു സ്ത്രീക്കും സംരക്ഷണം നല്‍കില്ലെന്നാണ് എ കെ ബാലന്‍ പറഞ്ഞത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച നിലപാടാണ് ഇപ്പോഴുമുളളത്. അന്തിമവിധി വരും വരെ നിലപാടില്‍ മാറ്റമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. അതെ സമയം വിധിയുടെ നിയമവശം പരിശോധിക്കാനായി നിയമോപദേശം തേടുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോദ്ധ്യ, റാഫേൽ, ശബരിമല വിധികളിൽ ബാഹ്യ സ്വാധീനമുണ്ടോ എന്ന് പരിശോധിക്കും: സീതാറാം യെച്ചൂരി
ഒടുവിലത്തെ വിധിയുമായി ബന്ധപ്പെട്ട് ഇനിയും കുറേ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇപ്പോള്‍ ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടുപേര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി വിധി എന്തായാലും അത് അംഗീകരിക്കുക എന്നത് തന്നെയാണ് സര്‍ക്കാര്‍ നിലപാട് എന്ന് വ്യക്തമാക്കിയതാണ്. ആദ്യത്തെ അഞ്ചംഗ ബെഞ്ചിന്റെ വിധി അതേ രീതിയില്‍ത്തന്നെ നിലനില്‍ക്കുന്നു എന്നാണ് മനസിലാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments