ന്യൂയോര്‍ക്ക് : പ്രണയ ദിനത്തില്‍ കാമുകിമാര്‍ അയച്ച ഹോട്ട് മെസ്സേജുകള്‍ പലര്‍ക്കും ലഭിച്ചത് ഒമ്പത് മാസങ്ങള്‍ക്കു ശേഷം… സ്മാര്‍ട്ട്-ഐഫോണുകള്‍ക്കെതിരെ പരാതി പ്രളയം. സംഭവം നടന്നത് ഇവിടെയൊന്നുമല്ല, അങ്ങ് അമേരിക്കയിലാണ്. വാലന്റൈന്‍സ് ഡേക്ക് അയച്ച പല പ്രണയസന്ദേശങ്ങളും ഒന്‍പത് മാസങ്ങള്‍ക്കു ശേഷം ലഭിച്ചത് ചില്ലറ പൊല്ലാപ്പൊന്നുമല്ല അമേരിക്കയിലെ പലര്‍ക്കുമിടയില്‍ ഉണ്ടാക്കിയത്. ഇതില്‍ മരിച്ചു പോയ മുന്‍ കാമുകന്റെയും അടുത്ത സുഹൃത്തിന്റെയും വരെ സന്ദേശങ്ങള്‍ ലഭിച്ചവരുണ്ട്. പലരും സ്വപ്നമാണോ സംഭവിക്കുന്നതെന്നാണ് ആദ്യം കരുതിയത്.
ആന്‍ഡ്രോയിഡ്, ഐഫോണ്‍ വ്യത്യാസമില്ലാതെ എല്ലാ ഫോണുകളിലും കഴിഞ്ഞ ഫെബ്രുവരി 14ന് അയച്ച മെസേജുകള്‍ ലഭിച്ചു. അമേരിക്കയിലെ പ്രധാന മൊബൈല്‍ സേവന ദാതാക്കളുടെയെല്ലാം ഉപഭോക്താക്കള്‍ പരാതിയുമായി എത്തി. അമേരിക്കയിലെ പ്രധാന ടെലികോം സേവന ദാതാക്കളിലൊരാളായ സ്പ്രിന്റിന്റെ സെര്‍വറുകളിലെ അറ്റകുറ്റപണികളാണ് പണിപറ്റിച്ചതെന്ന് വ്യക്തമാക്കി. അതേസമയം മറ്റൊരു കമ്പനിയായ ടി-മൊബൈല്‍ മൂന്നാം കക്ഷി കമ്പനിക്കാണ് പിഴവ് പറ്റിയതെന്ന് പറഞ്ഞു. അപ്പോഴും അവര്‍ കമ്പനി ഏതെന്ന് വ്യക്തമാക്കിയില്ല.
വൈകാതെ സൈനിവേഴ്സ് എന്ന കമ്പനി പിഴവ് ഏറ്റുപറഞ്ഞുകൊണ്ട് രംഗത്തെത്തി. തങ്ങളുടെ ഒരു സെര്‍വറിന് ഫെബ്രുവരി 14ന് പ്രവര്‍ത്തന രഹിമായിരുന്നെന്നും നവംബര്‍ ഏഴിന് മാത്രമാണ് ശരിയാക്കാനായതെന്നുമാണ് അവര്‍ അറിയിച്ചത്. സെര്‍വര്‍ ശരിയായതോടെ അയക്കാതെ ബാക്കിയായ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അയക്കുകയായിരുന്നു.
Post Your Comments