KeralaLatest NewsNews

പരീക്ഷയെഴുതാൻ കഴിയില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ കണ്ടെത്തിയ പോംവഴി കണ്ട് ഞെട്ടി അധ്യാപകർ

തൃശൂര്‍: പരീക്ഷയെഴുതാതിരിക്കാൻ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍. അടുത്ത സുഹൃത്തുക്കളായ 4 വിദ്യാര്‍ഥികളുടെ കയ്യൊടിഞ്ഞത് ഒരേ ദിവസമാണ്. തുടർന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പരീക്ഷ എഴുതുന്നത് ഒഴിവാക്കാന്‍ ഇവര്‍ സംഘം ചേര്‍ന്ന് തെരഞ്ഞടുത്ത് വഴിയാണിതെന്ന് കണ്ടെത്തിയത്. ഗൂഗിളില്‍ തെരഞ്ഞാണ് കൈ ഒടിക്കാനുള്ള വിദ്യ കണ്ടെത്തിയതെന്ന് വിദ്യാർഥികൾ ഒടുവിൽ സമ്മതിച്ചു.

Read also: വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഏഴ് അധ്യാപകര്‍ അറസ്റ്റില്‍

ബൈക്കില്‍ നിന്നും വീണെന്നും ബസില്‍ കയറുമ്പോള്‍ വീണെന്നും കളിക്കുമ്പോള്‍ വീണെന്നും ഒക്കെയായി വ്യത്യസ്ത സംഭവങ്ങളാണ് ഈ കുട്ടികൾ അധ്യാപകരോടും മാതാപിതാക്കളോടും പറഞ്ഞത്. എന്തായാലും കുട്ടികളെ കൗണ്‍സിസിങ്ങിന് വിധേയരാക്കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button