Life Style

അടുക്കളയില്‍ ഉപയേ്ാഗിയ്ക്കുന്ന സ്പൂണുകളോ ചട്ടകങ്ങളോ പ്ലാസ്റ്റിക് ആണോ ? എങ്കില്‍ എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ നിര്‍ദേശം

അടുക്കളയില്‍ ഉപയേ്ാഗിയ്ക്കുന്ന സ്പൂണുകളോ ചട്ടകങ്ങളോ പ്ലാസ്റ്റിക് ആണോ ? എങ്കില്‍ എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ നിര്‍ദേശം. എങ്കിലും എന്നും ഉപയോഗിക്കുന്ന വസ്തുക്കളില്‍ മിക്കതിലും പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. ചില തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ അടുക്കളയില്‍ വരെ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക് സ്പൂണുകള്‍, പാചകത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തവി, പ്ലേറ്റ് തുടങ്ങിയവയൊക്കെയാണ് ഇതില്‍ പ്രധാനി.

എന്നാല്‍ ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ചൂടാക്കുമ്‌ബോള്‍ അതിമാരകമായ വിഷവസ്തുവാണ് പുറന്തള്ളുന്നത്. ഇതു മൂലം ആളുകള്‍ക്ക് കരള്‍ രോഗം, തൈറോയ്ഡ് എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്ന് വെളിപ്പെടുത്തുന്ന പഠനങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

70 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാക്കിയ പ്ലാസ്റ്റിക് പാത്രം ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്ലാസ്റ്റിക് ചൂടാക്കുമ്‌ബോള്‍ പുറത്തേക്ക് വമിക്കുന്ന ഒളിഗമേസ് എന്ന വസ്തുവാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. മനുഷ്യനിര്‍മ്മിതമായ ഈ കെമിക്കല്‍ കരള്‍ രോഗത്തിനും തൈറോയ്ഡിനും കാരണമാകുന്നു.

മാത്രമല്ല, ഇത് അമിതമായ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാന്‍സറിനും വരെ കാരണമാകും. ജെര്‍മന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസ്‌ക് അസസ്മെന്റ് ആണ് ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button