നമ്മുടെ വീട്ടില്‍ ഏതെങ്കിലും ഒരു വിഭവത്തിലെങ്കിലും വെളുത്തുള്ളി ഉപയോഗിക്കാതിരിക്കില്ല. എന്നാല്‍ വെളുത്തുള്ളി നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണോയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സത്യത്തില്‍ ശരീരത്തിന്റെയും ആരോഗ്യത്തിന്റെയും സംരക്ഷണത്തിന് വെളുത്തുള്ളിയോളം വരുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. വെളുത്തുള്ളിയില്‍ അടങ്ങിയ അജോയീന്‍ ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നത് തടയും. ഇതുവഴി ശസ്ത്രക്രിയകള്‍ക്ക് ശേഷം രക്തപ്രവാഹത്തിന് സാധ്യതയേറെയാണ്. രക്തസമ്മര്‍ദം കുറക്കും രക്തസമ്മര്‍ദത്തിന് ഇടവരുത്തുന്ന ആന്‍ജിയോസ്റ്റിന്‍ രണ്ട് എന്ന പ്രോട്ടീനിനെ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന് തടസപ്പെടുത്തുന്നു. ഇതുവഴി രക്തസമ്മര്‍ദത്തില്‍ കുറവുണ്ടാകും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും രക്തത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറക്കുന്നു.
ഹൃദയാരോഗ്യം ഹൃദയാഘാതത്തില്‍ നിന്നും ആര്‍ത്രോസ്ക്ളീറോസിസില്‍ നിന്നും വെളുത്തുള്ളി ശരീരത്തിന് സംരക്ഷണം നല്കുന്നു. പ്രായം കൊണ്ട് ഹൃദയത്തിലെ രക്ത ധമനികള്‍ക്ക് വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ ഫ്രീ ഓക്സിജന്‍ റാഡിക്കലുകളുടെ അഭാവം മൂലമുള്ള പ്രശ്നങ്ങള്‍ മറികടക്കാനും വെളുത്തുള്ളി സഹായകരമാണ്. വെളുത്തുള്ളിയില്‍ അടങ്ങിയ സള്‍ഫര്‍ അടങ്ങിയ വസ്തുക്കളാകട്ടെ രക്തകുഴലുകളില്‍ തടസങ്ങളുണ്ടാകാതെ സംരക്ഷിക്കുകയും അതുവഴി ആര്‍ത്രോസ്ക്ളീറോസിസിനുള്ള സാധ്യത കുറക്കുകയും ചെയ്യും. രക്തം കുഴലുകളില്‍ കെട്ടി കിടക്കാതെ അജോയിനും സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറക്കും രക്തത്തിലെ ട്രൈഗ്ളിസറൈഡുകളും അതുവഴി മൊത്തം കൊളസ്ട്രോളും കുറക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തകുഴലുകളില്‍ പാടകള്‍ രൂപം കൊള്ളാനുള്ള സാധ്യതയും ഇതുവഴി കുറയുന്നു. അലര്‍ജിയോട് പ്രതിരോധിക്കാന്‍ പ്രാപ്തമാക്കാന്‍ വെളുത്തുള്ളിയോളം പോന്ന മരുന്നില്ല. ശരീരത്തിലെ ചൊറിച്ചിലിനും പ്രാണികള്‍ കടിച്ചതിനുമെല്ലാം കുറച്ച് വെളുത്തുള്ളി ജ്യൂസ് കുടിച്ചാല്‍ മതി. കൂടാതെ ഇന്‍സുലിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് വെളുത്തുള്ളി നിയന്ത്രിച്ച് നിര്‍ത്തും.
Post Your Comments