ആലപ്പുഴ: പ്രമുഖ മൊെബെല്‍ ഫോണ്‍ കമ്പനികളുടെ ബ്രാന്‍ഡുകള്‍ വ്യാജമായി നിര്‍മിച്ചു കേരളത്തിലേക്ക് കടത്തി വില്‍പന നടത്തുന്ന സംഘം കേരളത്തിൽ സജീവമാകുന്നു. നിയമ തടസമുണ്ടാകാതിരിക്കാന്‍ വേണ്ടി പ്രമുഖ മൊെബെല്‍ ബ്രാന്‍ഡുകളുടെ ചിഹ്‌നത്തില്‍ നേരിയ വ്യത്യാസമുണ്ടാക്കിയാണ് വിപണിയിലെത്തിക്കുന്നത്. വന്‍ ഓഫറുകള്‍ നല്‍കി ഓണ്‍ലൈന്‍ വഴിയും ഇത്തരം ഫോണുകള്‍ വില്‍ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സെക്കന്‍ഡ്‌ഹാന്‍ഡ് മൊെബെല്‍ ഫോണുകള്‍ ശേഖരിച്ച് മോടിപിടിപ്പിച്ച് എത്തിക്കുകയും ചെയ്യുന്നുണ്ട്.
Read also: കാലാവസ്ഥ : യു.എ.ഇയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മുന്നറിയിപ്പ്
മാര്‍ക്കറ്റില്‍ തരംഗമായി മാറിയ ബ്രാന്‍ഡുകളാണു വ്യാജന്മാര്‍ തെരഞ്ഞെടുക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍നിന്നാണു വ്യാജ ഫോണുകള്‍ കൂടുതലായി കേരളത്തിലെത്തുന്നത്. അന്യസംസ്‌ഥാന തൊഴിലാളികളാണ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്.
Post Your Comments