ലണ്ടന്‍: കടുത്ത നടുവേദനയും പനിയും കാരണം ആശുപത്രിയിലെത്തിയയാള്‍ മരിച്ചു. എന്നാല്‍ യഥാര്‍ത്ഥകാരണം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. ലണ്ടനിലാണ് സംഭവം. അറുപത്തിനാലുകാരനാണ് പനിയും നടുവേദനയുമാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ശ്വസിക്കാനും ബുദ്ധിമുട്ടുള്ള ഇയാളെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ഇയാളുടെ ശ്വാസകോശത്തിനുളളില്‍ വലിയ രക്ത കട്ടയാണ് കണ്ടെത്തിയത്. 7.8 ഇഞ്ച് നീളമുളള കട്ട പിടിച്ചരക്തമാണ് തുടര്‍ന്ന് പുറത്തെടുത്തത്. ശ്വാസനാളത്തിന്റെ ആകൃതിയായിരുന്നു ഇവയ്ക്ക്. ഇയാള്‍ രക്തം തുപ്പാന്‍ തുടങ്ങിയപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതും പരിശോധിച്ചതും. എന്നാല്‍ നിരവധി തവണ ഇവ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. രക്ത കട്ട നീക്കം ചെയ്യുമ്പോഴേക്കും രോഗിയുടെ ശരീരം തളര്‍ന്നിരുന്നു. ഇയാളുടെ ജീവന് രക്ഷിക്കാന്‍ പറ്റിയില്ല.
Post Your Comments