പാനൂര്‍: നാട്ടിലൊരു പ്രാഥമിക ആരോഗ്യം കേന്ദ്രത്തിനായി നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേര്‍ന്നു. കരിയാട് മേഖലയില്‍ അര്‍ബന്‍ പിഎച്ച്‌സി അനുവദിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ പിഎച്ച്‌സി തുടങ്ങുന്നതിന് കെട്ടിടമായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ സ്വന്തം ഇരുനില വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് സിപിഎം പ്രവര്‍ത്തകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ സാന്നിധ്യവുമായ രമേശന്‍ എന്ന യുവാവ് കടന്നുവന്നതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി. കരിയാട് പുനത്തില്‍ രമേശനാണ് വീട് വിട്ടു നല്‍കിയത്. സമ്മത പത്രവും കെട്ടിട ഉടമസ്ഥാവകാശ രേഖകളും ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ തയ്യാറാണ് ഈ യുവാവ്. കരാറടിസ്ഥാനത്തില്‍ വീടുകളും കെട്ടിടങ്ങളും നിര്‍മിച്ച് നല്‍കുന്ന ജോലിയാണ് രമേശന്. രമേശന്റെ പ്രധാന സമ്പാദ്യമാണ് ഈ വീട്. മറ്റൊരു വീട്ടിലാണ് രമേശനും കുടുംബവും താമസിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന വീട് നാടിന് ഉപകരിക്കാനാണ് രമേശിന്റെ ഈ തീരുമാനം.
Post Your Comments