നാവുളുക്കുന്ന കടുകട്ടി ഇംഗ്ലീഷ് വാക്കുമായി എത്തി ആളുകളെ ഞെട്ടിക്കാറുണ്ട് ശശി തരൂര്‍ എംപി. ശശി തരൂറിന്റെ ഇംഗ്ലീഷ് മനസിലാവുന്നില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പോലും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു വിദ്യാര്‍ത്ഥി പുതിയതായി ഒരു വാചകം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടതിന് തരൂര്‍ നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തങ്ങള്‍ക്ക് പുതിയൊരു വാചകം പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ഇതിന് തരൂര്‍ നല്‍കിയ മറുപടി ‘വായന’ എന്നായിരുന്നു. ഇതിന് പകരം നല്‍കാന്‍ മറ്റൊന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്.
My reply to a student who asked me to give him a new word in view of my reputation as a fount of exotic vocabulary: pic.twitter.com/I6mr9DOX6m
— Shashi Tharoor (@ShashiTharoor) November 11, 2019
”ഞാന്‍ നിങ്ങള്‍ക്ക് സാധാരണവും പഴയതുമായ ഒരു വാചകം നല്‍കാം. അത് മാത്രമാണ് എനിക്ക് പദ സമ്പത്ത് ഉണ്ടാക്കാന്‍ ഒരേ ഒരു വഴി. എപ്പോഴും ഡിക്ഷ്ണറി വായിച്ച് നടക്കുന്ന കിറുക്കനാണ് ഞാനെന്നാണ് ആളുകള്‍ കരുതുന്നത്. ഞാന്‍ ജീവിതത്തില്‍ വല്ലപ്പോഴും മാത്രമേ ഡിക്ഷ്ണറി തുറന്നിട്ടുള്ളൂ. ഞാന്‍ ടിവിയോ കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഒന്നുമില്ലാതിരുന്ന ഇന്ത്യയിലാണ് ജീവിച്ചത്. എനിക്ക് ഉണ്ടായിരുന്നതെല്ലാം പുസ്തകങ്ങളായിരുന്നുവെന്നാണ് ശശി തരൂര്‍ വിദ്യാര്‍ത്ഥിക്ക് കൊടുത്ത കിടിലന്‍ മറുപടി.
Well said sir! I did same and felt similar.. But the way you put it is real manifestation of exhortation to youth to come forward for reading.. God bless you.. I don't agree with you on many things but same time admire you on many..
— @Ram (@Mridul95343996) November 11, 2019
Must admit @ShashiTharoor ,sir, what you shared with the young & old in that audience is perhaps the best of your life's experience!
Truth without compare!— Darayas Rustom Irani (@IraniDarayas) November 12, 2019
Post Your Comments