കോട്ടയം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. കോട്ടയം വൈക്കം കാരിക്കോട് വെള്ളൂര്‍ പൊലീസ് സ്റ്റേഷന് സമീപത്താണ് അപകടം. കുട്ടികളെ ഇറക്കിവിട്ട് വരുമ്പോഴായിരുന്നു അപകടം. കാരിക്കോട് ഗീവര്‍ഗീസ് മെമ്മോറിയല്‍ സ്‌കൂലിലെ ബസിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ സജീവന്‍ വട്ടക്കാട്ടില്‍, ആയ ബിന്ദു എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബസ് പൂര്‍ണമായും കത്തിനശിച്ചു.
Post Your Comments